ആവശ്യക്കാർ ഏറെയെങ്കിൽ ഇനിയും സർവീസ്; തിരുവനന്തപുരത്ത് ഓഫിസ് തുറന്ന് ശ്രീലങ്കൻ എയർലൈൻസ്
നിലവിൽ ഇന്ത്യയിൽ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. ആഴ്ചയിൽ നാല് വിമാനങ്ങളാണ് തിരുവനന്തപുരം- കൊളംബോ റൂട്ടിൽ പറക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ എയർലൈൻസ്. ആവശ്യക്കാർ കൂടിയാൽ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ തലവൻ ദിമുത്തു ടെന്നകൂൺ പറഞ്ഞു.
Read More... 50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ
നിലവിൽ ഇന്ത്യയിൽ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. ആഴ്ചയിൽ നാല് വിമാനങ്ങളാണ് തിരുവനന്തപുരം- കൊളംബോ റൂട്ടിൽ പറക്കുന്നത്. ട്രാൻസ് ലങ്ക എയർ ട്രാവലസാണ് തെക്കൻ കേരളത്തില്‍ ശ്രീലങ്കൻ എയർലൈൻസിന്‍റെ സെയ്ൽസ് ഏജന്‍റ്.