UP Election : 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്ണന്‍ ഉപയോഗിച്ചത് പിലിബത്ത് പുല്ലാങ്കുഴല്‍: യോഗി ആദിത്യനാഥ്

ഈ വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി-എസ്പി പോരാട്ടമാണ് യുപിയില്‍ ഇത്തവണയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 
 

sree krishnan played pilibhit flute 5000 years ago, says Yogi Adityanath

ലഖ്‌നൗ: 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ (Lord Krishna) ഉപയോഗിച്ചിരുന്നത് പിലിബിത്തില്‍ (pilibhit) നിര്‍മ്മിച്ച പുല്ലാങ്കുഴലുകളായിരുന്നെന്ന് (Flute) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). പിലിബിത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലും വൈറലായി. പിലിബിത്തില്‍ നിര്‍മ്മിച്ച പുല്ലാങ്കുഴലായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപയോഗിച്ചിരുന്നത്.

 

 

''5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ കൃഷ്ണന്‍ അംഗീകരിച്ചതാണ്. ഇപ്പോള്‍ കീര്‍ത്തി ലോകമെങ്ങും പരന്നു. എന്നാല്‍ മുന്‍ സര്‍ക്കാറുകള്‍ ഇക്കാര്യം മറന്നുപോയി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പിലിബിത്ത് പുല്ലാങ്കുഴലിന്റെ കീര്‍ത്തി ലോകമെങ്ങും എത്തി. ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്''-യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി-എസ്പി പോരാട്ടമാണ് യുപിയില്‍ ഇത്തവണയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios