ബഹിരാകാശ ​ഗവേഷണരം​ഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം; സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്; വിക്ഷേപണം വിജയം

പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 

Spadex launched isro indias next achievenment in space research

ശ്രീഹരിക്കോട്ട: ഐഎസ്ആ‌ർഒയുടെ പിഎസ്എൽവി 60 വിക്ഷേപണം വിജയം. സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പിഎസ്എൽവിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു.

പിഎസ്എൽവി റോക്കറ്റിൻ്റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന പിഒഇഎം പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, ഭാവിയിൽ ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്ന വാൾക്കിംഗ് റോബോട്ടിക് ആർമും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സ് പേ ലോഡുംഅതിൽ ചിലതാണ്.

ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. പിഎസ്എല്‍വി-സി60 റോക്കറ്റില്‍ നിന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും ഇസ്രൊയുടെ ആനിമേഷന്‍ വീഡിയോയില്‍ (ഡോക്കിംഗ്) വീഡിയോയില്‍ കാണാം. 

Latest Videos
Follow Us:
Download App:
  • android
  • ios