ഓക്സിജൻ ലഭിച്ചില്ല; തമിഴ്നാട്ടില്‍ ആറ് കൊവിഡ് രോഗികള്‍ മരിച്ചു, അന്വേഷണത്തിന് ഉത്തരവ്
കൊവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.
ചെന്നൈ:തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചു. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കൊവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.
വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജൻ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ആശുപത്രി അധികൃര്‍ ആരോപണം നിഷേധിച്ചു. സങ്കേതിക പ്രശ്നം മിനിറ്റുകൾക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം.