കോടതി സ്റ്റേ ചെയ്ത നടപടിയിൽ മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരം? രൂക്ഷവിമർശനം 'മന്ത്രി' പൊന്മുടി വിഷയത്തിൽ

എന്താണ് ഗവർണ്ണർ അവിടെ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നാളെ വരെ സമയം നൽകി

SC Chief Justice blasts TN Governor for refusing to swear in Ponmudy as Minister

ദില്ലി: ഡി എം കെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയിൽ പിന്നീട് മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നും ചോദിച്ചു.

'ഏഴ് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം', ഇല്ലെങ്കിൽ നിയമനടപടി; ഇപിക്ക് സതീശൻ്റെ നോട്ടീസ്

പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന തമിഴ്നാട് ഗവർണറുടെ നിലപാടിനെ അതീവ ഗൗരത്തോടെയാണ് കാണുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാർ ഗവർണറെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി അറ്റോർണി ജനറലിനെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. എന്താണ് ഗവർണ്ണർ അവിടെ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നാളെ വരെ സമയം നൽകി. വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി ഗവർണർക്ക് നൽകി.

ഒരാളെ മന്ത്രിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ ജനാധിപത്യ നടപടി പ്രകാരം ഗവർണർ അതു ചെയ്യണമെന്നും ഗവർണർ സംസ്ഥാനത്തിന്‍റെ ഭരണഘടനാ തലവനാണെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിയുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios