കൊവിഡില്‍ തളര്‍ന്ന ഇന്ത്യക്ക് സഹായവുമായി സാംസംഗും വിവോയും
രാജ്യത്തെ സഹായിക്കാന്‍ 37 കോടി നല്‍കുമെന്നാണ് സാംസംഗ് പ്രഖ്യാപിച്ചത്. 10 കോടി നല്‍കുമെന്നാണ് വിവോയുടെ പ്രഖ്യാപനം.
കൊവിഡ് മഹാമാരി രൂക്ഷമായ ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച് ഇലക്ട്രോണിക് ഭീമന്മാരായ സാംസംഗും വിവോയും. രാജ്യത്തെ സഹായിക്കാന്‍ 37 കോടി നല്‍കുമെന്നാണ് സാംസംഗ് പ്രഖ്യാപിച്ചത്. 10 കോടി നല്‍കുമെന്നാണ് വിവോയുടെ പ്രഖ്യാപനം. 22 കോടിയോളം രൂപ ഉത്തര്‍ പ്രദേശിനും തമിഴ്നാട്ടിനും സഹായമായി നല്‍കും.ബാക്കിയുള്ള പണം ഓക്സിജന്‍ സിലിണ്ടറുകളും കോണ്‍സെന്‍ട്രേറ്ററുകളും എല്‍ഡിഎസ് സിറിഞ്ചുകളും വാങ്ങാനായി നല്‍കുമെന്നാണ് സാംസംഗിന്‍റെ പ്രഖ്യാപനം.
വാക്സിന്‍ പാഴാകാതെ ഉപയോഗിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് എല്‍ഡിഎസ് സിറിഞ്ചുകള്‍. മറ്റ് സിറിഞ്ചുകള്‍ ഉപയോഗിച്ച് വാക്സിന്‍ കുത്തിവച്ച ശേഷവും അല്‍പം വാക്സിന്‍ സിറിഞ്ചില്‍ ശേഷിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ സാംസംഗ് സ്ഥാപനങ്ങളിലെ 50000 ജീവനക്കാരുടെ വാക്സിന്‍ ചെലവും വഹിക്കുമെന്ന് സാംസംഗ് വ്യക്തമാക്കി.
ആറുകോടി രൂപ വിലമതിക്കുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് വിവോ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുക. ഇസ്കോണുമായി ചേര്‍ന്ന് ഗുഡ്ഗാവില്‍ കൊവിഡ് ബാധിതര്‍ക്ക് ഭക്ഷണവിതരണത്തിലും വിവോ സഹകരിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona