പെട്രോളടിക്കാൻ പമ്പിൽ കയറിയപ്പോൾ ആരും കാണാതെ ക്യുആർ കോഡ് സ്റ്റിക്കർ മാറ്റിയൊട്ടിച്ചു; പൈസ കിട്ടാതായപ്പോൾ പരാതി

പെട്രോളടിക്കാൻ പമ്പിൽ വന്നപ്പോഴാണ് സ്റ്റിക്കറൊട്ടിച്ചത്. ഇതിനുള്ള സ്റ്റിക്കർ നേരത്തെ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.

replaced QR code sticker without getting noticed at peotol pump

ഐസ്വാൾ: പെട്രോൾ പമ്പിൽ യുപിഐ പേയ്‍മെന്റ് സ്വീകരിക്കാനായി വെച്ചിരുന്ന ക്യൂ.ആർ കോഡിൽ സ്റ്റിക്കറൊട്ടിച്ച യുവാവ് പിടിയിലായി. 23കാരനായ ഇയാൾ പമ്പിൽ ഏതാനും പേർ ഇന്ധനം നിറച്ചതിന്റെ പണം തട്ടുകയും ചെയ്തു. തൊട്ടുപിന്നാലെ പമ്പ് ജീവനക്കാർ പരാതി നൽകി.

മിസോറാമിലെ ഐസ്വാളിലാണ് സംഭവം. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോൾ പമ്പ് മാനേജറാണ് പരാതി നൽകിയത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പമ്പിലെത്തിയ 23 വയസുകാരനായിരുന്നു വില്ലൻ. ഇയാൾ പമ്പിലുണ്ടായിരുന്ന ക്യു.ആർ കോഡ് സ്റ്റിക്കർ മറച്ച ശേഷം മറ്റൊന്ന് ഒട്ടിച്ചു. സ്വന്തം അക്കൗണ്ടിലേക്ക് തന്നെ പണം എത്തുന്ന വിധത്തിലായിരുന്നു ക്യു.ആ‍ർ കോഡ് തയ്യാറാക്കി കൊണ്ടുവന്ന് ഒട്ടിച്ചത്. തൊട്ടു പിന്നാലെ പമ്പനിലെത്തി ഇന്ധനം നിറച്ച മൂന്ന് പേരുടെ തുക അക്കൗണ്ടിൽ വന്നു. പരാതി ലഭിച്ചതനുസരിച്ച് അക്കൗണ്ട് പിന്തുടർന്ന് നടത്തിയ അന്വേഷത്തിൽ യുവാന് പിടിയിലായി. 2315 രൂപയാണ് ആകെ ക്യൂ.ആർ കോഡ് വഴി ഇയാൾത്ത്യ കിട്ടിയത്. ഇതിൽ 890 രൂപ ഒരാൾക്ക് തിരിച്ച് ഇട്ടുകൊടുത്തു. ബാക്കിയുണ്ടായിരുന്ന 1425 രൂപ ഇയാൾ ചെലവാക്കി തീർത്തതായും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios