ആശുപത്രി കാന്‍റീനിലെ ചില്ലലമാരയില്‍ ഓടിനടന്ന് പഴംപൊരിയും വടയും അകത്താക്കി എലി, ദൃശ്യം പുറത്ത്

കാന്‍റീനില്‍ എത്തിയ രോഗിയുടെ ബന്ധുവാണ് ദൃശ്യം പകര്‍ത്തിയത്.

rat eats food kept at glass storage box government hospital canteen in Chennai SSM

ചെന്നൈ: ആശുപത്രി കാന്‍റീനില്‍ ലഘുഭക്ഷണം സൂക്ഷിച്ച ചില്ല് അലമാരയില്‍ ഓടിനടന്ന് വയറുനിറച്ച് എലി. കാന്‍റീനില്‍ എത്തിയ ഒരു രോഗിയുടെ ബന്ധുവാണ് ദൃശ്യം പകര്‍ത്തിയത്. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കാന്‍റീന്‍ അടച്ചുപൂട്ടി.

ഭക്ഷണം സൂക്ഷിക്കുന്ന അലമാരയില്‍ എലി ഓടിനടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, അതിലെ ഭക്ഷണം പഴകിയതാണെന്നും ആര്‍ക്കും നല്‍കില്ലെന്നുമായിരുന്നു കാന്‍റീന്‍ ജീവനക്കാരുടെ മറുപടി. ദീപാവലി അവധിയിലായിരുന്നു ജീവനക്കാര്‍. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീൻ അടച്ചിട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ആ അലമാരയിലെ ഭക്ഷണം നല്‍കിയിട്ടില്ലെന്നും കാന്‍റീന്‍ ജീവനക്കാര്‍ വിശദീകരിച്ചു.

ദിവസവും മുട്ട കഴിക്കുന്നത് ശരിക്കും നല്ലതാണോ? നിങ്ങളറിയേണ്ടത്...

എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ ആശുപത്രി ഡീൻ ഡോ പി ബാലാജി കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പഴകിയ ഭക്ഷണം പൂര്‍ണമായി കാന്‍റീനില്‍ നിന്ന് നീക്കി. നല്ലതുപോലെ വൃത്തിയാക്കിയ ശേഷമേ ഇനി കാന്‍റീന്‍ തുറക്കൂ എന്നും ഡീന്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്‍റീന്‍ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 5000 രൂപ പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാന്‍റീന്‍ അണുവിമുക്തമാക്കാനും ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും നിര്‍ദേശം നല്‍കി.

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios