'ഒരിക്കലും കേസ് ജയിക്കില്ല ജയിലിൽ കിടന്ന് മരിക്കും', ഭീഷണിയുമായി 'ഇര', ആവശ്യപ്പെട്ടത് 1 കോടി, കേസ്

ഒരുകോടി രൂപ നൽകിയാൽ പരാതി പിൻവലിക്കാമെന്ന് വ്യക്തമാക്കി പീഡനക്കേസിലെ പ്രതിയായ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ ഇരയും സഹായികളും അറസ്റ്റിൽ

rape case victim makes extortion attempt of 1 crore in mumbai arrested 4 January 2025

മുംബൈ: പീഡനക്കേസിൽ അറസ്റ്റിലായ യുവാവിനെതിരായ പരാതി പിൻവലിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട ഇരയ്ക്കെതിരെ കേസ്. വടക്കൻ മുംബൈയിലാണ് സംഭവം.  30 കാരിയുടെ പരാതിയിലാണ് വിവാഹിതനായ യുവാവ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ സെയിൽ മാനേജറായ യുവാവിൽ നിന്ന് പണം തട്ടാനുള്ള ഇരയുടെ ശ്രമങ്ങൾക്കെതിരെ യുവാവിന്റെ നടപടിയിലാണ് പൊലീസ് യുവതിയേയും സഹോദരനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. 

2023 നവംബർ 10നാണ് ബലാത്സംഗം, വഞ്ചനാ കേസിൽ യുവാവ് അറസ്റ്റിലായത്. ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നായിരുന്നു യുവതി ആരോപിച്ചത്. ഒരു മാസത്തോളം  ജയിലിൽ കഴിഞ്ഞ ശേഷം 2023 ഡിസംബറിലാണ് യുവാവ് ജാമ്യം നേടി പുറത്തിറങ്ങിയത്. ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നതിന് മുൻപ് ഇര യുവാവിന്റെ സഹോദരിയെ സമീപിച്ച് പണം നൽകിയാൽ കേസ് പിൻവലിക്കാമെന്ന് വിശദമാക്കുകയായിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എച്ച് ആറിനും പരാതി നൽകി. ഇതോടെ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 

യുവാവ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ ഇര ഇയാളെ നിരന്തരമായി ഫോൺ ചെയ്യുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. ഒരു കോടി രൂപ നൽകിയാൽ പരാതി പിൻവലിക്കാമെന്നായിരുന്നു ഇര വാഗ്ദാനം ചെയ്തത്. വർഷങ്ങളായി പരിചയമുള്ള യുവാവിന്റെ ബാങ്ക് അക്കൌണ്ടിൽ അടക്കം യുവതിയുടെ ഫോൺ നമ്പർ അടക്കമുള്ളവ യുവതി ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ ബാങ്ക് ഇടപാടുകൾ സുഹൃത്തായ ബാങ്ക് ജീവനക്കാരനെ ഉപയോഗിച്ചും ഇര കൈക്കലാക്കിയിരുന്നു. കേസിന് പോയാൽ ഒരിക്കലും ജയിക്കില്ലെന്നും വേദനിച്ച് മരിക്കുമെന്നുമായിരുന്നു പീഡനക്കേസ് നൽകിയ 30 കാരിയുടെ പരാതി. 

തുടർച്ചയായ ഭീഷണി സന്ദേശങ്ങളിൽ മനംമടുത്ത് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ബോറിവാലി കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് യുവതിയേയും സഹോദരനേയും ബാങ്ക് ജീവനക്കാരനായ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios