കൊവിഡ് വര്‍ധിക്കുന്നു; മഹാരാഷ്ട്രക്ക് പിന്നാലെ നിയന്ത്രണങ്ങളേര്‍പ്പെടുത്തി രാജസ്ഥാനും

രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം.
 

Rajasthan imposes curbs and curfews as COVID-19 cases surge

ഭോപ്പാല്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാറും. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് കുമാറാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പരിപാടികള്‍ക്ക് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം 100ആക്കി നിജപ്പെടുത്തി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളൊഴികെയുള്ള കോളേജ് വിദ്യാര്‍ത്ഥികളുടെ ക്ലാസും നിര്‍ത്തി. മുന്‍കൂര്‍ അനുമതിയോടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താം. പുറത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കി. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയാണ് രാത്രി കര്‍ഫ്യൂ. ഈസമയത്ത് ഭക്ഷണ ഡെലിവറി അനുവദിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. രാത്രി നിരോധനത്തോടൊപ്പം ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും മഹാരാഷ്ട്ര തീരുമാനിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios