10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ
കഴിഞ്ഞ നാല് ദിവസം പ്രതിദിനം 260 ട്രെയിനുകള്‍ ഓടിച്ചു. വരും ദിവസങ്ങളില്‍ 1000 ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും.
ദില്ലി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം പേരെ സ്‌പെഷ്യല്‍ ട്രെയിനായ ശ്രമിക് വഴി വീട്ടിലെത്തിക്കുമെന്ന് റെയില്‍വേ. 2600 സര്‍വീസുകളാണ് അടുത്ത 10 ദിവസത്തിനുള്ളില്‍ നടത്തുക. കുടിയേറ്റ തൊഴിലാളികളെയാണ് കൂടുതലും വീട്ടിലെത്തിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസം പ്രതിദിനം 260 ട്രെയിനുകള്‍ ഓടിച്ചു. വരും ദിവസങ്ങളില്‍ 1000 ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണിന് മുമ്പുള്ള നിരക്ക് മാത്രമേ റെയില്‍വേ ഈടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രമിക് ട്രെയിനുകളുടെ ചാര്‍ജ് 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിച്ചത്. ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ട്രെയിന്‍ ഒഡിഷയിലെത്തിയത് ധാരണപ്പിശകല്ല, മറിച്ച് റൂട്ടിലെ തിരക്ക് കുറക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ 100 ട്രെയിനുകളാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.