ജോലിക്കിടെ എൻജിൻ പിന്നോട്ട് നീങ്ങി, കോച്ചുകൾക്കിടയിൽപ്പെട്ട് ജീവനക്കാരന് ദാരുണാന്ത്യം

റാവു ട്രെയിനിൻ്റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് നീങ്ങി ഇയാൾ കുടുങ്ങുകയായിരുന്നു

Railway worker dies after trapped between coaches

ദില്ലി: ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ബീഹാറിലെ ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിലാണ് സംഭവം. റെയിൽവേ പോർട്ടർ ഷണ്ടിംഗ് ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്. നിർത്തിയിട്ട ലഖ്‌നൗ-ബറൗണി എക്‌സ്‌പ്രസിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് റാവു കൊല്ലപ്പെട്ടത്.

Read More... വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയിൽ

റാവു ട്രെയിനിൻ്റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് നീങ്ങി ഇയാൾ കുടുങ്ങുകയായിരുന്നു. കണ്ടുനിന്നവർ ശബ്ദമുണ്ടാക്കിയെങ്കിലും എൻജിൻ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios