റെയിൽവേ സ്വകാര്യവത്കരണം സർക്കാർ അജണ്ടയിലില്ല,നുണകൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

12000 ഫ്ലൈ ഓവറുകളും, അണ്ടർ പാസും കഴിഞ്ഞ 10 വർഷത്തിനിടെ നിർമ്മിച്ചു
യു പി എ കാലത്തേതിന്‍റെ  3 ഇരട്ടി

railway privatisation not in agenda says aswini vaishnav

ദില്ലി: റയിൽവേ സ്വകാര്യവത്കരണമെന്നത് സർക്കാർ അജണ്ടയിലില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്.ഇത്തരം നുണകൾ പ്രചരിപ്പിക്കരുതെന്ന് കൂപ്പുകൈകളോടെ പറയുകയാണെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു.റയിൽവേ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല.ട്രാക്ക്, ട്രെയിൻ, ലവൽ ക്രോസ് സുരക്ഷ കൂട്ടും.പഴയ ട്രാക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചതിന്‍റെ  ഗുണം കാണുന്നുണ്ട്.ട്രാക്കുകളിലെ പ്രശ്നങ്ങൾ മനസിലാക്കാൻ പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു

ആളില്ലാ ലവൽ ക്രോസുകൾ രാജ്യത്ത് എവിടെയുമില്ല.12000 ഫ്ലൈ ഓവറുകളും, അണ്ടർ പാസും കഴിഞ്ഞ 10 വർഷത്തിനിടെ നിർമ്മിച്ചു.യു പി എ കാലത്തേതിന്‍റെ  3 ഇരട്ടിയാണിത്.
3000 റയിൽവേ സ്റ്റേഷനുകൾ   മോദിയുടെ കാലത്ത് ഡിജിറ്റൽ സ്റ്റേഷനുകളായി.കൂട്ടി ഇടി ഒഴിവാക്കാനുള്ള കവച് കൊണ്ടുവന്നു.2026 ജൂലൈയോടെ കവച് സംവിധാനം എല്ലായിടത്തും ലഭ്യമാകും.പുതിയ വേർഷനാണ് എല്ലായിടത്തും ലഭ്യമാക്കുന്നത് .സമ്പന്ന രാജ്യങ്ങൾ 20 വർഷം കൊണ്ട് നടപ്പാക്കിയ പദ്ധതി ഇന്ത്യ 5വർഷം കൊണ്ട് പൂർത്തിയാക്കുന്നു.

യുപിഎ കാലത്ത് ശരാശരി 171 അപകടങ്ങൾ എന്നതായിരുന്നു വാർഷിക കണക്ക്.അത് 75% കുറക്കാനായി.ഓരോ അപകടത്തിന്‍റേയും മൂലകാരണം ഇഴകീറി പരിശോധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios