പ്രായമായവരെ സഹായിച്ച് കൂടെക്കൂടും; റെയിൽവേയിൽ ബാ​ഗ് മോഷണം സ്ഥിരമാക്കിയ പ്രതിയെ കണ്ട് ഞെട്ടി പൊലീസ്

2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ സഹായിക്കാൻ എത്തിയ യുവാവ് 
ബാഗുകളിലൊന്നുമായി കടന്നുകളയുകയായിരുന്നു.

Railway employee caught stealing passenger bags in Madurai

ചെന്നൈ: യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ മധുരൈയിൽ പിടിയിലായി. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റൻ്റ് സെന്തിൽ കുമാറാണ് പിടിയിലായത്. വയോധികയുടെ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. ഇരുന്നൂറിലധികം ബാഗുകൾ ഇയാളുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി. 

മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ വയോധികയുടെ പരാതിയിലാണ് 
റെയിൽവേയിലെ കള്ളൻ കുടുങ്ങിയത്. 2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ സഹായിക്കാൻ എത്തിയ യുവാവ് 
ബാഗുകളിലൊന്നുമായി കടന്നുകളയുകയായിരുന്നു. വയോധികയുടെ പരാതിയെ തുടർന്ന് സിസിടിവി പരിശോധിച്ച റെയിൽവേ പൊലീസ് ഞെട്ടി. കള്ളൻ റെയിൽവേയിൽ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

സെന്തിൽ കുമാറിൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. 250ലേറെ ബാഗുകളാണ് പൊലീസ് കണ്ടെടുത്തത്. 30 പവൻ സ്വർണം, 30 മൊബൈൽ ഫോണുകൾ, 9 ലാപ്ടോപ്പ്, 2 ഐ പാഡ്. മുറി നിറയെ മോഷണ വസ്തുക്കളായിരുന്നു. 6 വർഷമായി മോഷണം പതിവെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് സെന്തിൽ. മധുര, കരൂർ, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളിലെല്ലാം മോഷണം നടത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടും. പിന്നീട് വിലപിടിപ്പുളള വസ്തുക്കളോ, ബാഗ് മുഴുവനായോ തന്നെ മോഷ്ടിച്ച് കടന്നുകളയും. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ അറിയാവുന്നതിനാൽ ഇതുവരെ പിടിയിലാകാതെ സേഫായെന്നും സെന്തിൽ കുമാർ മൊഴി നൽകി. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണസംഘം ഇപ്പോൾ. 

തൃശൂരിലെ 30കാരന്‍റെ കൊലപാതകം; 14കാരൻ യുവാവിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തിൽ, എഫ്ഐആർ പുറത്ത്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios