അമിത് ഷാ വേഗം സുഖപ്പെടട്ടെ; ട്വീറ്റുമായി രാഹുല്‍ ഗാന്ധി

കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് അമിത്ഷാക്ക് പരിശോധന നടത്തിയത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.
 

Rahul Gandhi wishes speedy recovery to Amit shah

ദില്ലി: കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി വേഗം സുഖപ്പെടട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഞായറാഴ്ചയാണ് അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് അമിത്ഷാക്ക് പരിശോധന നടത്തിയത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരില്‍ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ദില്ലി എംയിസ് ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മെദാന്ത മെഡിസിറ്റിയിലെത്ത് അമിത് ഷാ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തും

Latest Videos
Follow Us:
Download App:
  • android
  • ios