സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പദ്ധതിയെന്ത്; മറുപടിക്കായി എത്രനാള്‍ കാത്തിരിക്കണമെന്ന് രാഹുൽ ​ഗാന്ധി

നേരത്തെയും കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നതാണെന്നും വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ പറഞ്ഞിരുന്നു. 
 

rahul gandhi takes jibe at narendra modi mann ki baat

ദില്ലി: കൊവി‍‍ഡ് വ്യാപനം നിയന്തിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്താണെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ ചോ​ദ്യം. 

“ഇത് ഒരു ന്യായമായ ചോദ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിക്കായി രാജ്യം എത്രനാള്‍ കാത്തിരിക്കേണ്ടി വരും?ഇന്നത്തെ മന്‍ കി ബാത് പരിപാടിയില്‍ കൊവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നു“ രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. 

Read Also: കൊവിഡ് വാക്സിൻ്റെ ഇന്ത്യയിലെ വിതരണം വലിയ വെല്ലുവിളിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

കൊവിഡ് വാക്‌സിന് വേണ്ടി 80,000 കോടി നീക്കിവയ്ക്കാന്‍ സര്‍ക്കാരിനാകുമോയെന്ന സെറം മേധാവിയുടെ ചോദ്യത്തിന്റെ വാര്‍ത്തയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. വാക്സിൻ നിർമ്മാണത്തിനും വിതരണത്തിനും ഭീമമായ ചെലവ് വേണ്ടിവരുമെന്നായിരുന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനാവാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 

നേരത്തെയും കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നതാണെന്നും വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ പറഞ്ഞിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios