എത്ര തവണയാണ് എലിസബത്ത് രാജ്ഞി ടൈം മാഗസിന്റെ മുഖചിത്രമായിട്ടുള്ളതെന്ന് അറിയാമോ?
'പ്രിൻസസ് ലിലിബെറ്റ്' എന്ന അടിക്കുറിപ്പോടെ എലിസബത്ത് രാജകുമാരിയുടെ ചിത്രം ടൈം മാഗസിന്റെ മുഖചിത്രമാകുന്നത്.
ദില്ലി: ലോകപ്രശസ്തമായ ടൈം മാഗസിന്റെ കവർ ചിത്രമാകുക എന്ന പ്രശസ്തരെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. മൂന്നാമത്തെ വയസ്സിൽ ആ സ്ഥാനം നേടിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. 'പ്രിൻസസ് ലിലിബെറ്റ്' എന്ന അടിക്കുറിപ്പോടെ എലിസബത്ത് രാജകുമാരിയുടെ ചിത്രം ടൈം മാഗസിന്റെ മുഖചിത്രമാകുന്നത്. 1929 ഏപ്രിൽ മാസത്തിലായിരുന്നു ഇത്. പിന്നീടിങ്ങോട്ട് നിരവധി തവണ എലിസബത്ത് രാജ്ഞി ടൈം മാഗസിന്റെ കവറിൽ ഇടം പിടിച്ചു.
1947 മാർച്ച് 31നാണ് -പ്രിൻസസ് എലിസബത്ത്- ഫോർ ആൻ എയ്ജിങ് എംപയർ, എ ഗേൾ ഗൈഡ്? എന്ന ചോദ്യചിഹ്നവുമായി വീണ്ടും ടൈം മാഗസിനെത്തിയത്. 5 വർഷങ്ങൾക്കപ്പുറം 1952 ഫെബ്രുവരിയിൽ ടൈം മാഗസിന്റെ മുഖചിത്രമാകുമ്പോൾ പ്രിൻസസ് എന്നത് ക്വീനിലേക്കെത്തിയിരുന്നു. ബ്രിട്ടീഷ് പതാകക്ക് മുന്നിൽ ക്വീൻ എലിസബത്ത്- ദ് ക്രൗൺ റിമെയ്ൻസ്, ദ് സിംബൽ ലിവ്സ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ ചിത്രം. അതേ വർഷം തന്നെ വുമൺ ഓഫ് ദ ഇയർ എന്ന വിശേഷണത്തോടെ, ഓൺ എ ഹാർഡി സ്റ്റാക്ക്, ന്യൂ ബ്ളൂം എന്ന അടിക്കുറിപ്പോടെ നിറഞ്ഞ ചിരിയുമായി ക്വീൻ എലിസബത്ത് വീണ്ടും ഇടം നേടി. 1959 ജൂണിലും മാഗസിൻ എലിസബത്ത് രാജ്ഞിയെ കവർചിത്രമാക്കി.
2002 ജൂൺ 3 ന് ടൈം മാഗസിന്റെ യുറോപ്യൻ എഡിഷനിൽ എലിസബത്ത് തന്നെയായിരുന്നു മുഖചിത്രം. എൺപതാം പിറന്നാൾ വേളയിൽ, 2006 ഏപ്രിലിൽ ടൈം മാഗസിൻ വീണ്ടും എലിസബത്ത് രാജ്ഞിയെ മുഖചിത്രമാക്കി. എലിസബത്ത് രാജ്ഞിയെന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ഏറ്റവുമാദ്യം ഓടിയെത്തുന്ന ചിത്രവും ഇതു തന്നെയാകാം. വീണ്ടും ദ് ഡയമണ്ട് ക്വീൻ എന്ന തലക്കെട്ടോടെ, സ്ഥാനാരോഹണത്തിന്റെ അറുപതാം വാർഷികവേളയിൽ.