പഞ്ചാബിൽ 6 നില കെട്ടിടം തകർന്നുണ്ടായ അപകടം; ഒരു മരണം, നിരവധിപേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

Punjab Mohali building collapse One dead  several trapped as six storey structure falls

മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധിപ്പേർ കെട്ടിടത്തിൽ  കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കണ്ടെത്താൻ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.  15 ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാ​ഗമായി രണ്ട് എക്‌സ്‌കവേറ്ററുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 

വളരെ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതേയെന്നാണ് പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു. പൊലീസ്, ഫയർഫോഴ്സ്, ജില്ലാ ഭരണകൂടവും, റവന്യു ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സംഘവും (എൻഡിആർഎഫ്) അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്.

Read More : ഗുരുവായൂരിൽ റോഡിൽ മദ്യലഹരിയിൽ കണ്ണൂർ സ്വദേശി, കമ്പി കൊണ്ട് തലയിൽ കുത്തി കൊല്ലം സ്വദേശി; പ്രതി പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios