യുവമോര്‍ച്ച നേതാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍
ശരീരത്തില്‍ മുറിവുകളോടെയാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണ ആരംഭിച്ചതായും പൊലീസ്.
പൂനെ: യുവ മോര്‍ച്ച നേതാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവ മോര്‍ച്ച പൂനെ മേഖലയിലെ നേതാവായ സുനില്‍ ധുമലി(35)നെ ചൊവാഴ്ചയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളോടെയാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
സുനില്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പക്ഷെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെ സംഭവിച്ചതാണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൂനെ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സുനില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മേഖലയിലെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിച്ചിരുന്ന വ്യക്തിയാണ് സുനില്‍. കുടുംബപരമായിട്ടും സാമ്പത്തികപരമായിട്ടും പ്രശ്‌നങ്ങളൊന്നും സുനിലിനില്ലെന്നും പ്രവര്‍ത്തകര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056.
'ആത്മ സുഹൃത്തുക്കള്‍, വിട ചൊല്ലിയതും ഒരുമിച്ച്'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മന്ത്രി