800 കിമീ ആറുവരി അതിവേഗ പാത, ശക്തിപീഠ് എക്സ്പ്രസ് ഹൈവേക്കെതിരെ പ്രതിഷേധം, താൽകാലികമായി പണി നിർത്തി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഇവിടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ താല്‍കാലികമായി പണി നിര്‍ത്തിവെച്ചത്

Protest against 800 km Shaktipeeth Expressway Construction Work Temporarily Stopped

മുംബൈ: കേരളത്തിലെ കെ റെയിൽ സമരത്തിന് സമാനമായ പ്രക്ഷോഭമാണ് പശ്ചിമ മഹാരാഷ്ട്രയില്‍ ശക്തിപീഠ് എക്സ്പ്രസ് ഹൈവേക്കെതിരെ നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഇവിടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ താല്‍കാലികമായി പണി നിര്‍ത്തിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയുടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരിക്കും.

നാഗ്പൂരിൽ നിന്ന് ഗോവ വരെ 800 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ. ഇത് 40,000 ഏക്കർ സ്ഥലം നഷ്ടമാക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ശക്തിപീഠ് എക്‌സ്‌പ്രസ് എന്നുപേരിട്ടിരിക്കുന്ന ആറുവരി അതിവേഗ പാതയുടെ ചെലവ് 83,600 കോടിയാണ്. മഹാരാഷ്ട്രയിലെ 11 ജില്ലകളിലൂടെ കടന്ന് ഗോവയിലെത്തും. എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കോലാപ്പൂരിലാണ് പ്രതിഷേധം കടുക്കുന്നത്.

പ്രതിഷേധത്തെ ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചു മഹാരാഷ്ട്ര സർക്കാര്‍. എന്‍ഡിഎ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്‍റെ കയ്പ്പ് ശരിക്കും അനുഭവിച്ചു. പ്രതിഷേധമുള്ള മിക്കയിടത്തും എന്‍ഡിഎ തോറ്റു. ഇതോടെ സര്‍വെ അടക്കമുള്ള മുഴുവൻ ജോലികളും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

കൊച്ചി മെട്രോ രണ്ടാം ഘട്ടം; പൈലിങ് തുടങ്ങി, 11.2 കിലോമീറ്റർ പാതയിലുണ്ടാവുക 10 സ്‌റ്റേഷനുകൾ

Latest Videos
Follow Us:
Download App:
  • android
  • ios