'മമതാ ദീദി'ക്ക് ജന്മദിനാശംസകളും ആയുരാരോ​ഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മിക്കവാറും എല്ലാ വർഷവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ മമതാ ബാനർജിയ്ക്ക് ആശംസകളുമായി എത്താറുണ്ട്. 

Prime Minister Narendra Modi wishes Mamata banerjee on her birthday and wishes her good health

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ 70-ാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിലൂടെ പോസ്റ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ  എക്സ് പോസ്റ്റ് : 


കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിലൂടെ തന്നെ ബം​ഗാളി ഭാഷയിൽ മമതയ്ക്ക് ആശംസകൾ അർ‍പ്പിച്ചിരുന്നു. മിക്കവാറും എല്ലാ വർഷവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ മമതാ ബാനർജിയ്ക്ക് ആശംസകളുമായി എത്താറുണ്ട്. 

1955 ജനുവരി 5 നാണ് ഔദ്യോഗിക രേഖകൾ പ്രകാരം മമതാ ബാനർജിയുടെ ജന്മ തീയതി. എന്നാൽ അത് യഥാർത്ഥമല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1995 ൽ മമത എഴുതിയ തന്റെ പുസ്തകമായ ഏകാൻ്റെ'യിൽ ദുർഗ്ഗാ പൂജയ്ക്കിടെയാണ് താൻ ജനിച്ചതെന്നു പറഞ്ഞിട്ടുണ്ട്.

34 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2011 ൽ ആണ് പശ്ചിമ ബംഗാളിൽ മമത ബാനർജി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് 2016ലും പിന്നീട് 2021ലും തുടർച്ചയായി പാർട്ടി വിജയിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മമത.

ചുരുങ്ങിയ ചെലവിൽ അതിവേഗ യാത്ര, പുതിയ നമോ ഭാരതിന് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി, പരിപാടി ഇന്ന് ദില്ലിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios