ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ലോകം ഇന്ന് തയ്യാറാണ്, പ്രവാസികൾ ഇന്ത്യയുടെ സന്ദേശവാഹകരെന്ന് പ്രധാനമന്ത്രി

ലോകത്ത് പലയിടത്തും  തലയുയർത്തി നടക്കാൻ സാധ്യമാക്കിയതിന് പ്രവാസികളോട്  നന്ദി അറിയിക്കുന്നുവെന്നും മോദി.

prime minister hails NRI

ദില്ലി: പ്രവാസികൾ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോകത്ത് പലയിടത്തും  തലയുയർത്തി നടക്കാൻ സാധ്യമാക്കിയതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ മൂല്യങ്ങൾ നമ്മുടെ ജീവിതത്തിന്‍റെ  ഭാഗമാണ്.21 ആം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വേഗം മുന്നോട് സഞ്ചരിക്കുകയാണ്.25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്താരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ലോകം ഇന്ന് തയാറാണ്..ഇന്ത്യൻ സമൂഹത്തിന്‍റെ  ജീവിതവും സുരക്ഷയും  രാജ്യത്തിന്‍റെ പ്രധാന പരിഗണനയാണ്.തിരുവള്ളുവറിന്‍റെ  വാക്കുകൾ ലോകം മുഴുവൻ എത്തിക്കാൻ നിരവധി സെന്‍ററുകൾ പല രാജ്യങ്ങളിൽ തുടങ്ങി.ഇതിലൂടെ തമിഴിന്‍റെ  മഹത്വം ലോകം എങ്ങും എത്തും.2047ഇൽ ഇന്ത്യ വികസിത രാജ്യമാകണം.ഇന്നും ഇന്ത്യയുടെ വികസനത്തിന്‌ പ്രവാസികൾ വലിയ പങ്ക് വഹിക്കുന്നു..ഇന്ത്യക്ക് പുറത്തും പ്രവാസികൾ സാമ്പത്തിക നിക്ഷേപം നടത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios