ശശി തരൂരിനെ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ്  ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ പുതിയ ചെയർമാൻ.

Praveen Chakravarty takes over from Shashi Tharoor to head All India Professionals Congress vkv

ദില്ലി:പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സ്ഥാപക ചെയർമാനായിരുന്നു തരൂർ. 

നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ്  ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എഐപിസി) പുതിയ ചെയർമാൻ. 2017 ആണ് രാഹുൽ ഗാന്ധിയുടെ ആശയത്തിൽ പ്രൊഫഷണൽസ് കോൺഗ്രസ് സ്ഥാപിതമായത്.  രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക്  വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. 

Read More : പാളത്തിലെ പരിശോധന കഴിഞ്ഞില്ല; രാജ്യറാണി എക്സ്പ്രസ് നിലമ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടില്ല, സമയം വീണ്ടും മാറ്റി

Latest Videos
Follow Us:
Download App:
  • android
  • ios