13കാരന്റെ 'കുട്ടിക്കുറുമ്പ്', വിമാനം വൈകിയത് 12 മണിക്കൂർ, കസ്റ്റഡിയിലെടുത്ത് പൊലീസ്
സംഭവം വലിയ വാർത്തയായത് മാധ്യമങ്ങളിൽ കണ്ടെങ്കിലും മാതാപിതാക്കളോട് പറഞ്ഞില്ല. എന്നാൽ അന്വേഷണത്തിൽ കുട്ടിയാണ് സന്ദേശമയച്ചതെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
ദില്ലി: വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശത്തെ തുടർന്ന് എയർ കാനഡ വിമാനം 12 മണിക്കൂർ വൈകി. ദില്ലി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 13കാരനാണ് വ്യാജ ഇ–മെയിൽ സന്ദേശമയച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലി- ടൊറന്റോ എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂൺ 4ന് വൈകിട്ട് 10.50നാണ് അച്ചത്. തുടർന്ന് 12 മണിക്കൂറോളം വിമാനം വൈകി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
read more...42 ഡിഗ്രി ചൂട്, കുടിക്കാനും കുളിക്കാനും വെള്ളം കുറവ്, പവർ ഗ്രിഡിന് തീപിടിച്ചു- ചുട്ടുപൊള്ളി രാജ്യതലസ്ഥാനം
ഇ–മെയിൽ അയച്ചത് തമാശയ്ക്കാണെന്നും കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുമോയെന്ന് പരിശോധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും കുട്ടി മീററ്റ് പൊലീസിനോട് പറഞ്ഞു. മെയിൽ ഐഡി നിർമിച്ച ശേഷം അമ്മയുടെ വൈഫൈ കണക്‌ഷൻ ഉപയോഗിച്ച് തന്റെ ഫോണിൽനിന്നാണ് കുട്ടി സന്ദേശം അയച്ചു. പിന്നാലെ മെയിൽ അക്കൗണ്ട് ഡീലീറ്റ് ചെയ്തു. സംഭവം വലിയ വാർത്തയായത് മാധ്യമങ്ങളിൽ കണ്ടെങ്കിലും മാതാപിതാക്കളോട് പറഞ്ഞില്ല. എന്നാൽ അന്വേഷണത്തിൽ കുട്ടിയാണ് സന്ദേശമയച്ചതെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയെന്നും പൊലീസ് അറിയിച്ചു.