പാളത്തിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ചു, പൊലീസുകാരന്‍റെ കൈ അറ്റു

രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്ഐ സംഭവ സ്ഥലത്തേക്ക് തിരിച്ചത്

police man's arm severed as train hits him while removing bodies from railway track

ഭോപ്പാൽ: റെയിൽവേ ട്രാക്കിൽ നിന്ന് രണ്ട് മൃതദേഹം നീക്കം ചെയ്യുന്നതിനിടെ പൊലീസുകാരനെ ട്രെയിനിടിച്ച് കൈ അറ്റുപോയി. പൊലീസ് വാഹനത്തിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. 

കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ബന്ദക്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്ര സംഭവ സ്ഥലത്തേക്ക് തിരിച്ചത്. സംഭവ സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റുന്നതിനിടെ പെട്ടെന്ന് ഒരു ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു. മിശ്രയുടെ വലതുകൈ അറ്റുപോയെന്ന് പൊലീസ് സൂപ്രണ്ട് ശ്രുത് കീർത്തി സോംവൻഷി പറഞ്ഞു. കൂടെയുണ്ടായിരുന്ന പൊലീസ് വാഹനത്തിന്‍റെ ഡ്രൈവർ യാവർ ഖാന് പരിക്കേറ്റു. 

മിശ്രയെയും ഖാനെയും വിദഗ്ധ ചികിത്സക്കായി ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദേശ പ്രകാരം ആവശ്യമെങ്കിൽ ഇരുവരെയും എയർ ആംബുലൻസിൽ കയറ്റി കൂടുതൽ സൌകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുമെന്ന് എസ് പി അറിയിച്ചു.

കഴുത്തിൽ ആഴത്തിൽ മുറിവ്, ഉത്തരാഖണ്ഡിലേക്ക് യാത്ര പോയ പ്രൊഫസർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios