പ്രചാരണത്തിന് ശേഷം ധ്യാനമിരിക്കാൻ നരേന്ദ്ര മോദി; കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെന്ന് സൂചന

പ്രധാനമന്ത്രി 2019ൽ കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു. ജൂണ്‍ നാല് പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി

pm narendra modi to meditate on vivekananda rock in kanyakumari

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. വിവേകാനന്ദ പാറയിലാണ് രണ്ടു ദിവസത്തെ ധ്യാനമെന്ന് സൂചന. അദ്ദേഹം 2019ൽ കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു.

മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ദില്ലിയിലേക്ക് പോയേക്കും. 2019ൽ കേദാർനാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 

അതിനിടെ ജൂണ്‍ നാല് പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക മുസ്‍ലിം ലീഗിന്‍റേതാണെന്ന് മോദി ആവർത്തിച്ചു. പ്രതിപക്ഷത്തിന്‍റെ പദ്ധതികളെ കുറിച്ച് താൻ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 

'നിതീഷിന് കാര്യം മനസിലായി'; നാക്കുപിഴ ആയുധമാക്കി ഇന്ത്യ മുന്നണി

Latest Videos
Follow Us:
Download App:
  • android
  • ios