Asianet News MalayalamAsianet News Malayalam

ഋഷിക്ക് നന്ദി, സ്റ്റാർമർക്ക് അഭിനന്ദനം; ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി

ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി  

pm narendra modi congratulates keir Starmer on the remarkable victory in the UK general election
Author
First Published Jul 5, 2024, 3:09 PM IST

ദില്ലി : ബ്രിട്ടനിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ  ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 

ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് മോദി നന്ദിയും അറിയിച്ചു. ഋഷി സുനക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിച്ചു. സുനക്കിനും കുടുംബത്തിനും മോദി ആശംസകൾ നേർന്നുവെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.  

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios