ട്രംപ്, ബൈഡൻ പിന്നിൽ! ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോക നോതക്കളിൽ രണ്ടാമനായി പ്രധാനമന്ത്രി!
ട്രംപിനെ അടക്കം പിന്തള്ളി! ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നേതാക്കളിൽ ആദ്യ പത്തിൽ പ്രധാനമന്ത്രി മോദിയും!
ദില്ലി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന സജീവ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 90 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ മോദി, നിലവിലെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 90.2 ദശലക്ഷം ഫോളോവേഴ്‌സാണ് നിലവിൽ പ്രധാനമന്ത്രിക്കുള്ളത്. പട്ടികയിൽ ലോക നേതാക്കളിൽ ബറാക് ഒബാമക്ക് മാത്രമാണ് മോദിയേക്കാൾ ഫോളോവേഴ്സ് ഉള്ളത്.
അതേസമയം, മോദി തന്നെയാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരനും. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ ബോസ് എലോൺ മസ്ക് ആകെ ഫോളോ ചെയ്യുന്നത് 195 പേരെയാണ്. എന്നാൽ മസ്‌ക് പിന്തുടരുന്ന 195 പേരിൽ ഒരാൾ നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി മോദി ട്വിറ്ററിൽ 2,589 പേരെ ഫോളോ ചെയ്യുന്നുണ്ട്. 2009-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ട്വിറ്ററിൽ അക്കൌണ്ട് തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ടായി. 2020 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ട്വിറ്റർ പിന്തുടരുന്നവരുടെ എണ്ണം 60 ദശലക്ഷത്തിലെത്തിയിരുന്നു.
ജൂലൈ ഒമ്പതിന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പുറത്തുവിട്ട പട്ടികയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഫോളോ ചയ്യുന്ന ആദ്യ 10 വ്യക്തികളിൽ എട്ടാമനായി പ്രധാനമന്ത്രി മോദിയെ ചേർത്തിരിക്കുന്നത്. 86.6 ദശലക്ഷം ഫോളോവേഴ്‌സുള്ള മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും 84.1 ദശലക്ഷം ഫോളോവേഴ്‌സുള്ള അമേരിക്കൻ ഗായികയും നടിയുമായ ലേഡി ഗാഗയെയും പിന്തള്ളിയാണ് പ്രധാനമന്ത്രി മോദി എട്ടാം സ്ഥാനത്തെത്തിയത്.
Read more: ടീസ്ത സെതൽവാദിന് ആശ്വാസം; സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി, ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ രൂക്ഷ വിമര്‍ശനം
147 ദശലക്ഷം ഫോളോവേഴ്‌സുമായി എലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 132.1 ദശലക്ഷം, ഗായകൻ ജസ്റ്റിൻ ബീബർ 112 ദശലക്ഷം, ഇതിഹാസ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 108.9 ദശലക്ഷം ഫോളോവേഴ്സുമായി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നു.