ശശി തരൂരിനോടല്ല! വിദേശനയം പറഞ്ഞാൽ പക്വതയുണ്ടെന്ന് തെളിയിക്കാമെന്ന് ചിലർ കരുതുന്നു; രാഹുലിനെ പരിഹസിച്ച് മോദി
വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി
ദില്ലി: ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലർ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. താൻ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി.
Read more: വിരമിക്കലിൽ വ്യക്തത വരുത്തി പ്രധാനമന്ത്രി
25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റി; നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം