ജിൽ ബൈഡന് മോദി നൽകിയ സമ്മാനം വജ്രം, വില 17.15 ലക്ഷം, 2023ൽ ലഭിച്ചവയിൽ ഏറ്റവും മൂല്യമേറിയത്

ലാബ് മെയ്ഡ് വജ്രത്തിന്റെ വില  20,000 ഡോളറാണ് (ഏകദേശം 17.15 ലക്ഷം രൂപ) വരും. വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം.

PM Modi gifted diamond to Jill biden worth 17.15 lakh

വാഷിങ്ടൺ: 2023ൽ അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതക്കും ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയത് നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. പ്രഥമ വനിച ജിൽ ബൈഡന്  7.5 കാരറ്റ് മോദി സമ്മാനിച്ചത്. ലാബ് മെയ്ഡ് വജ്രത്തിന്റെ വില  20,000 ഡോളറാണ് (ഏകദേശം 17.15 ലക്ഷം രൂപ) വരും. വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം.

യു.എസിലെ യുക്രൈൻ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമതും. വസ്ത്രത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് യുക്രൈൻ അംബാസഡർ നൽകിയത്. 14,063 ഡോളര്‍ വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈജിപ്ത് പ്രസിഡൻ്റ് നല്‍കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്‌ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആൽബം എന്നിവയുൾപ്പെടെയുളള ഇനങ്ങളുടെ ശേഖരം തുടങ്ങിയവയാണ് ജിൽ ബൈഡന് ലഭിച്ച മറ്റ് പ്രധാനപ്പെട്ട സമ്മാനങ്ങൾ.

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് സുക് യോൾ യൂണിൻ്റെ 7,100 ഡോളർ വില വരുന്ന ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ വിലയുള്ള പ്രതിമ, ബ്രൂണൈ സുൽത്താൻ്റെ 3,300 ഡോളർ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവയും പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ്. വിദേശ നേതാക്കളിൽ നിന്ന് ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ ഭരണ രംഗത്തുളളവര്‍ വെളിപ്പെടുത്തണമെന്നാണ് യു.എസിലെ നിയമം അനുശാസിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios