Azadi Ka Amrith Mahotsav:സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി

 PM Modi changes his Profile pic in FB as national flag

ദില്ലി;സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ  ഭാഗമായി ദേശീയ പതാക രൂപ കല്‍പന ചെയ്ത പിംഗലി വെങ്കയ്യയോടുള്ള ആദരസൂചകമായി എല്ലാവരും മുഖചിത്രം ദേശീയ പതാകയാക്കമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പിംഗലി വെങ്കയ്യയുടെ ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി. പതിനഞ്ചാം തീയതി വരെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ദേശീയപതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു?; വിശദീകരണവുമായി കേന്ദ്രമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യന്ത്രനിർമിത, പോളിസ്റ്റർ ദേശീയ പതാകകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിശദീകരണവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി രം​ഗത്ത്. രാജ്യത്തെ ഖാദി വ്യവസായത്തിന് ഇത്രയും വലിയ ആവശ്യം നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് പതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്തെ എല്ലാ ഖാദി, കുടിൽ വ്യവസായങ്ങൾക്കും സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. 75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിക്ക് കോടിക്കണക്കിന് പതാകകൾ ആവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തെ ഖാദി വ്യവസായത്തിന് ആവശ്യം നിറവേറ്റാൻ കഴിയില്ല. അതുകൊണ്ടാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്.  2002-ലെ ഫ്ലാഗ് കോഡ് തിരുത്തിയതിലും യന്ത്ര നിർമ്മിത പോളിസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ:ആഗസ്റ്റ് 13മുതല്‍ 15വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും

ദേശീയപതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയുടെ കുടുംബാം​ഗങ്ങളെ ദില്ലിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്രസർക്കാർ ക്ഷണിക്കുമെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച്  തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പിംഗലി വെങ്കയ്യയ്ക്ക് ഭാരതരത്‌ന നൽകണമെന്ന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പോളിസ്റ്ററിൽ നിർമിച്ച ദേശീയപതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കേന്ദ്രസർക്കാർ തീരുമാനത്തെ പ്രധാന പ്രതിപക്ഷമായ കോൺ​ഗ്രസ് കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.

ആഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം ,സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം; മോദി

Latest Videos
Follow Us:
Download App:
  • android
  • ios