400 ഇല്ല, എൻഡിഎ 393 സീറ്റിൽ വരെ, ബിജെപി മാത്രം 343; മോദി 3.0 യെന്ന അഭിപ്രായ സർവെ ഫലം പുറത്തുവിട്ട് ഇന്ത്യ ടിവി

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ ബി ജെ പി വീണ്ടും ക്ലീൻ സ്വീപ്പ് ചെയ്യുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തുമെന്നുമാണ് സർവേ പറയുന്നത്

PM MODI 3.0 NDA likely to win 393 seats INDIA bloc may not cross 100 mark Lok Sabha Elections 2024 Opinion Poll

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് അഭിപ്രായ സർവെ ഫലം. മൂന്നാം മോദി സർക്കാരാകും തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടാകുകയെന്ന അഭിപ്രായ സർവെ ഫലം ഇന്ത്യ ടി വിയാണ് പുറത്തുവിട്ടത്. എൻ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ഇന്ത്യ ടി വി - സി എൻ എക്സ് അഭിപ്രായ സർവെയുടെ പ്രവചനം. ബി ജെ പിക്കു മാത്രം 343 സീറ്റ് കിട്ടുമെന്നും സർവെ പ്രവചിച്ചിട്ടുണ്ട്. ഇന്നലെ ന്യസ് എക്സ് സർവെയും എൻ ഡി എ മുന്നണിയുടെ തുടർ ഭരണം പ്രവചിച്ചിരുന്നു. 383 സീറ്റ് നേടി എൻ ഡി എ അധികാരത്തിലേറുമെന്നാണ് ന്യസ് എക്സ് സർവെ പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് 100 ൽ താഴെ മാത്രം സീറ്റാകും ലഭിക്കുകയെന്നും പ്രവചനം പറയുന്നു.

കേരളത്തിലെ പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധിയെത്തുന്നു, ഖർഗെയടക്കം ദേശീയ നേതാക്കളും പിന്നാലെ എത്തും

ഇന്ത്യ ടി വി - സി എൻ എക്‌സ് അഭിപ്രായ സർവെ പറയുന്നതിങ്ങനെ

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ 393 സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടി വി - സി എൻ എക്‌സ് അഭിപ്രായ സർവെ പറയുന്നത്. ഇന്ത്യ സഖ്യമായി മത്സരിക്കുന്ന പ്രതിപക്ഷ മുന്നണിക്ക് 100 ൽ താഴെ മാത്രം സീറ്റാകും ലഭിക്കുക. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ ബി ജെ പി വീണ്ടും ക്ലീൻ സ്വീപ്പ് ചെയ്യുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തുമെന്നുമാണ് സർവേ പറയുന്നത്. മറുവശത്ത് ഇന്ത്യ സഖ്യം ഒറ്റപ്പെട്ട സീറ്റുകളിൽ കടുത്ത പോരാട്ടം നടത്തുമെങ്കിലും പരാജയപ്പെടുമെന്നാണ് പ്രവചനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios