Asianet News MalayalamAsianet News Malayalam

പൊതുസ്ഥലങ്ങളിലെ ‘നോ പാർക്കിംഗ്’ ബോർഡുകൾ, ബാരിക്കേഡ് വെക്കൽ; നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി

ചെന്നൈ നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി, സിഎസ് നന്ദകുമാർ എന്നയാൾ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് കോടതി നിർദേശം. 

 Placing 'No Parking' signs and barricades in public places; The Madras High Court held that it was illegal
Author
First Published Sep 10, 2024, 7:58 PM IST | Last Updated Sep 10, 2024, 8:01 PM IST

ചെന്നൈ: സ്വകാര്യവ്യക്തികളും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളിൽ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിക്കുന്നതും, റോഡിന്റെ വശങ്ങൾ ബാരിക്കേഡ് വച്ച് കൈയേറുന്നതും നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സർക്കാരിനും പൊലീസിനും കോടതി നിർദേശം നൽകി. ചെന്നൈ നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി, സിഎസ് നന്ദകുമാർ എന്നയാൾ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് കോടതി നിർദേശം. പത്രങ്ങളിലും ചാനലുകളിലും ഇതു സംബന്ധിച്ച പരസ്യങ്ങൾ നൽകണമെന്നും കോടതി നിർദേശിച്ചു. പൊലീസിൻ്റെ അനുമതിയോടെയാണ് കൈയേറ്റം നടക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. 

15കാരിയെ ഉപദ്രവിച്ച് നാടുവിട്ടു, ലോക്കൽ പൊലീസ് സഹായം പോലുമില്ലാതെ പട്യാലയിൽ എത്തി പിടികൂടി പേരാമ്പ്ര പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios