മുഖ്യമന്ത്രിയുടെ 'സനാതന ധർമ്മ പരാമർശം'; അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്ന് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ

ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്.  സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജ​ഗ്ദീപ്  ധൻകർ പറഞ്ഞു.

pinarayi vijayan Sanatana Dharma Remark Vice President Jagdeep Dhankar reaction

ദില്ലി: സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും ധൻകർ ദില്ലിയിൽ ചോദിച്ചു. ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്.  സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജ​ഗ്ദീപ്  ധൻകർ പറഞ്ഞു. ജെഎൻയു സർവകലാശാലയിൽ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോൺ​ഗ്രസിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനം. 

അതേസമയം ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികൾ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവൻ. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ് പിണറായി വിജയനുള്ളത്. 

പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു; രാജ്യത്തിന് തന്നെ മാതൃകയെന്ന് മന്ത്രി ഒആർ കേളു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios