വിധിയെഴുതുന്നത് 96 മണ്ഡലങ്ങളിൽ, നാലാം ഘട്ട ലോക്സഭ വോട്ടെടുപ്പ് ഇന്ന്, അഖിലേഷിനും മഹുവക്കും നിർണായകം

9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. നാളെ പത്രിക സമര്‍പ്പിക്കാനിരിക്കെ ഇന്ന് വൈകീട്ട് വരാണസി മണ്ഡലത്തില്‍ മോദിയുടെ റോഡ് ഷോ

phase 4 polls for 96 seats in lok sabha election 2024 today

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.

അതേസമയം നാളെ പത്രിക നല്‍കാനിരിക്കെ വരാണസിയില്‍ ഇന്ന് വൈകീട്ട് മോദിയുടെ റോഡ് ഷോ നടക്കും. വൈകീട്ട് 4 മണിക്കാണ് റോഡ് ഷോ. നാളെ രാവിലെ 11.30നാണ് മോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.

Also Read:- ഭരണമാറ്റം ഉറപ്പ്, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios