അദാനിക്കെതിരായ ചെന്നൈ പ്രതിഷേധത്തിന് അനുമതിയില്ല,സ്റ്റാലിൻ അദാനിയുടെ ഏജന്‍റെന്ന് തെളിഞ്ഞതായി അറപ്പോർ ഇയക്കം
അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കത്തിന്‍റെ നേതൃത്വത്തിലുള്ള നാളത്തെ യോഗത്തിന് അനുമതിയില്ല
ചെന്നൈ: അദാനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ്.അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കത്തിന്‍റെ നേതൃത്വത്തിലുള്ള നാളത്തെ യോഗത്തിന് അനുമതിയില്ല.ഗതാഗത തടസ്സത്തിനു സാധ്യത എന്നാണ് വിശദീകരണം.സ്ഥിരംയോഗങ്ങൾ നടക്കുന്ന വള്ളുവർകോട്ടത്തിൽ ആയിരുന്നു വേദി.ഡിഎംകെ സഖ്യം സ്ഥിരമായി പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുന്ന ഇടമാണ്.സ്റ്റാലിൻ അദാനിയുടെ ഏജന്‍റെന്ന് തെളിഞ്ഞതായി അറപ്പോർ ഇയക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അദാനിയോട് 'നോ' പറഞ്ഞ് തമിഴ്നാട്; 82 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനുള്ള ടെൻഡർ റദ്ദാക്കി
മുകേഷ് അംബാനിയോ ഗൗതം അദാനിയോ? ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നർ ആരൊക്കെ