ബിഹാറില്‍ നിന്നും അത്യാധുനീക ഏഴ് 'പേന പിസ്റ്റളു'കള്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍ !
പേന പിസ്റ്റൾ പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്. പിസ്റ്റളിലോ റിവോൾവറിലോ ഉപയോഗിക്കുന്ന ബുള്ളറ്റുകളെ അപേക്ഷിച്ച് വളരെ ചെറിയ ബുള്ളറ്റുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്.
ബിഹാര്‍: അനധികൃത തോക്ക് നിര്‍മ്മാണത്തിന് കുപ്രസിദ്ധമായ ബീഹാറിലെ മുൻഗറിൽ നിന്നാണ് കഴിഞ്ഞ ദിവസം ഏഴോളം അത്യാധുനിക പേന പിസ്റ്റലുകളുമായി മൂന്ന് തോക്ക് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 14 വെടിയുണ്ടകളും 1.90 ലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണ്ണ പേന പിസ്റ്റൾ, വേഷം മാറിയ തോക്കാണ്. കാഴ്ചയില്‍ ഇത് പഴയ രീതിയിലുള്ള മഷി പേന പോലെയാണ്. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് പേന പിസ്റ്റളുകൾ പിടികൂടുന്നത്. 2015 ഡിസംബർ 17 ന് മുസാഫർപൂരിൽ നിന്നാണ് ആദ്യമായി ഒരു പേന പിസ്റ്റൾ പിടിച്ചെടുത്തെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സുശീൽ എം ഖോപ്‌ഡെ പറയുന്നു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയില്‍ നടത്തിയ റെയ്ഡില്‍ ബൈക്കില്‍ പോവുകയായിരുന്ന മൂന്ന് പേരെ പരിശോധിച്ചപ്പോഴാണ് പേന തോക്ക് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ അർമാൻ മണ്ഡല്‍, ബിലാൽ മണ്ഡല്‍ എന്നിവരെയും മുന്‍ഗര്‍ സ്വദേശിയായ മുഹമ്മദ് ജംഷീദ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഒരു പേന പിസ്റ്റളിന് 15,000 രൂപ വച്ച് ജംഷദ് ആണ് അര്‍മാനും ബിലാലിനും പേന തോക്കുകള്‍ വിറ്റതെന്നും പോലീസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ജംഷീദ് നേരത്തെയും തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായിരുന്നതായി പോലീസ് പറയുന്നു.
ഇതെന്ത് ദുരന്തം; ഫിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് 'ഐ ഫോണ്‍ 15' കിട്ടിയത് 'പിയേഴ്സ് സോപ്പ് !
എന്താണ് പേന പിസ്റ്റള്‍ ?
പേന പിസ്റ്റൾ പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്. പിസ്റ്റളിലോ റിവോൾവറിലോ ഉപയോഗിക്കുന്ന ബുള്ളറ്റുകളെ അപേക്ഷിച്ച് വളരെ ചെറിയ ബുള്ളറ്റുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. പേനയുടെ മുകളിലെ തൊപ്പി പോലുള്ള ഭാഗം നീക്കം ചെയ്ത് അതില്‍ കാട്രിഡ്ജ് കയറ്റണം. ഇതിന് ഒരു ബട്ടൺ ഉണ്ട്, വെടിവയ്ക്കാൻ നേരം അത് അമർത്തണം. ഇവ കാഴ്ചയില്‍ വില കൂടിയ മഷി പേനകളെ പോലെ തോന്നിക്കും. അതിനാല്‍ ആദ്യ കാഴ്ചയില്‍ ആര്‍ക്കും സംശയം തോന്നില്ല. ഇവ കൊണ്ട് നടക്കാനും എളുപ്പമാണ് ഒപ്പം പിടിക്കപ്പെടാന്‍ സാധ്യത വളരെ കുറവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം