ഇന്ത്യൻ സിനിമയുടെ ഭാഗമാകാനാകുന്നില്ല; 2024 ൽ മോദി തോൽക്കണമെന്ന് ആഗ്രഹിക്കുന്നു: പാക്ക് നടൻ ജാവേദ് ഷെയ്ഖ്
ഓം ശാന്തി ഓം അടക്കമുള്ള നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ജാവേദ് ഷെയ്ഖ്
പാകിസ്ഥാൻ സിനിമാ മേഖലയിലുള്ളവർ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്രമോദി മാറണണെന്ന് ആഗ്രഹിക്കുന്നുവെന്ന് പാക്ക് നടൻ ജാവേദ് ഷെയ്ഖ്. 2024 ൽ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിൽ മോദി തോൽക്കണമെന്നാണ് തന്‍റെയും ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. മോദി മാറി മറ്റാരെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ കൂടുതൽ പാക്ക് സിനിമാ താരങ്ങൾക്ക് ഇന്ത്യൻ സിനിമയുടെ ഭാഗമാകാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഓം ശാന്തി ഓം അടക്കമുള്ള നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ജാവേദ് ഷെയ്ഖ്. ഓം ശാന്തി ഓമിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അച്ഛനായാണ് അദ്ദേഹം വേഷമിട്ടത്. ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോൾ അതിനുള്ള അവസരം കുറവാണ്. മോദി മാറിയാൽ കൂടുതൽ പാക്ക് ചലച്ചിത്ര താരങ്ങൾക്ക് ഇന്ത്യൻ സിനിമയുടെ ഭാഗമാകാൻ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജാവേദ് ഷെയ്ഖ് അഭിപ്രായപ്പെട്ടു. അതേസമയം അനുരാഗ് കശ്യപിന്‍റെ വെബ് സീരിസിൽ ഇടക്കാലത്ത് പാക്ക് താരങ്ങള്‍ക്ക് അഭിനയിക്കാനായത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പാക്കിസ്ഥാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ ആഗ്രഹം വ്യക്തമാക്കിയത്.
അഭിമുഖം കാണാം