ഒഡിഷ ട്രെയിൻ ദുരന്തം; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്നായിക്, മമത ബാനർജി ബാലസോറിൽ

മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും പട്നായിക് പറഞ്ഞു.

Patnaik and Mamata Banerjee in Balasore said the accident was shocking sts

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും പട്നായിക് പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍‍ർജി  ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ എത്തി. മമത ബാനർജി സ്ഥിതി ​ഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ കണ്ടു. പ്രധാനമന്ത്രി ഒഡിഷയിലേക്ക് തിരിച്ചു. കട്ടക്കിലെ ആശുപത്രിയും സന്ദർശിക്കും. 

വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന  12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ  ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. ഒഡീഷയിൽ ട്രെയിൻ അപകടം നടന്ന ബെഹനഗിൽ എങ്ങും സങ്കട കാഴ്ച്ചകളാണ്. 230 ലേറെ പേർ മരിച്ച അപകട സ്ഥലത്ത് യാത്രക്കാരായ നിരവധി പേരുടെ ബാഗുകളും സാധനങ്ങളുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

എസ്എംവിടി - ഹൗറ എക്സ്പ്രസിൽ പരിക്കേറ്റത് ജനറൽ കോച്ചുകളിൽ ഉള്ളവർക്കെന്ന് സൗത്ത് വെസ്റ്റ്‌ റെയിൽവേ. റിസർവ്ഡ് കോച്ചുകളിൽ ഉള്ളവർ സുരക്ഷിതർ എന്നാണ് ഇത് വരെ വിവരമെന്നും സൗത്ത് വെസ്റ്റ് റെയിൽവേ പിആർഒ അറിയിച്ചു. കർണാടക സ്വദേശികൾക്ക് ആർക്കും പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തതായി വിവരമില്ലെന്ന് റെയിൽ ഡിഐജി ശശികുമാറും അറിയിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തതിനാൽ ബംഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ നിരവധി യാത്രക്കാരാണ് വലഞ്ഞത്.

കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ തിരഞ്ഞ് അച്ഛന്‍; ട്രെയിന്‍ ദുരന്തത്തിലെ കണ്ണീര്‍ക്കാഴ്ച

രാജ്യത്തെ നടുക്കിയ ദുരന്തം: കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios