വിമാനമിറങ്ങി പരുങ്ങിനിന്നു, പരിശോധനയിൽ അടിവസ്ത്രത്തിന് 1 കിലോ ഭാരം; പൗച്ചിൽ തേച്ചുപിടിപ്പിച്ച സ്വർണം പിടികൂടി

എക്സിറ്റ് ഗേറ്റിലെ പ്രവർത്തനങ്ങൾ ഏറെ നേരം നിരീക്ഷിച്ചു കൊണ്ടിരുന്ന രണ്ട് യാത്രക്കാരെയാണ് കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്. 

Passengers Wearing One Kg Underwear Arrested At Airport Gold Paste Worth Rs 68.93 Seized

ദില്ലി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം വിമാനത്താവളത്തിൽ വച്ച് പിടികൂടി. റിയാദിൽ നിന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്. ഇരുവരുടെയും അടിവസ്ത്രത്തിന് ഒരു കിലോയിലേറെ ഭാരമുണ്ടായിരുന്നു. തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. 

എക്സ് വൈ-329 വിമാനത്തിലാണ് യാത്രക്കാർ എത്തിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷം അവർ ബാഗേജ് കിട്ടിക്കഴിഞ്ഞ് ടെർമിനലിന്‍റെ ഒരു മൂലയിലേക്ക് നീങ്ങി. എന്നിട്ട് ടെർമിനലിൽ നിന്നും പുറത്തേക്കുള്ള കവാടത്തിലെ പ്രവർത്തനങ്ങൾ ഏറെ നേരം നിരീക്ഷിച്ചു. എന്നിട്ട് കസ്റ്റംസ് ഗ്രീൻ ചാനൽ വഴി ടെർമിനലിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചു. അതേസമയം തങ്ങൾ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ നിരീക്ഷണത്തിലാണെന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

കസ്റ്റംസ് ഗ്രീൻ ചാനൽ കടന്നയുടൻ രണ്ട് യാത്രക്കാരെയും എയർ ഇന്‍റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി. ഇരുവരുടെയും ലഗേജുകളിൽ എക്‌സ്-റേ പരിശോധന നടത്തി. എഐയു റൂമിലേക്ക് കൊണ്ടുപോയി ഇരുവരെയും പരിശോധിക്കുന്നതിനിടെയാണ് അടിവസ്ത്രത്തിന് ഒരു കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ളതായി കണ്ടെത്തിയയത്. 

അടിവസ്ത്രം പരിശോധിച്ചപ്പോൾ രഹസ്യ പോക്കറ്റുകൾ കണ്ടെത്തിയതായി എയർപോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ഏകദേശം 68.93 ലക്ഷം രൂപ വിലമതിക്കുന്ന 931.37 ഗ്രാം സ്വർണ്ണം തേച്ചുപിടിപ്പിച്ച മൂന്ന് പൗച്ചുകളാണ് പോക്കറ്റിൽ ഒളിപ്പിച്ചിരുന്നത്. രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ട്രാഫിക് പൊലീസ് റോഡ് തുറന്നപ്പോൾ സിഗ്നലില്ല, നോക്കിയപ്പോൾ പെട്ടിയിലെ 8 ബാറ്ററികൾ കാണാനില്ല; റോഡടച്ചു, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios