പാനിപൂരി കച്ചവടക്കാരന്‍റെ അക്കൗണ്ടിൽ യുപിഐ ഇടപാടിലൂടെ മാത്രം ഒരു വർഷം എത്തിയത് 40 ലക്ഷം; ജിഎസ്ടി നോട്ടീസ്

ജിഎസ്ടി രജിസ്ട്രേഷൻ നടത്താതെ കച്ചവടം നടത്തുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാരന് നോട്ടീസ് അയച്ചത്. 

Pani puri seller more than 40 lakh reached in account through UPI transaction in a year receives GST notice

ചെന്നൈ: ഒരു പാനിപൂരി കച്ചവടക്കാരന് ലഭിച്ചതെന്ന പേരിൽ ജിഎസ്ടി നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. കച്ചവടക്കാരന്‍റെ അക്കൌണ്ടിൽ ഒരു വർഷം യുപിഐ ഇടപാടിലൂടെ മാത്രം എത്തിയത് 40  ലക്ഷത്തിലേറെ രൂപയാണെന്ന് നോട്ടീസിൽ പറയുന്നു. വരുമാന പരിധി കടന്നിട്ടും ജിഎസ്ടി രജിസ്ട്രേഷൻ നടത്താതെ കച്ചവടം നടത്തുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാരന് നോട്ടീസ് അയച്ചത്. 

2023-24 വർഷത്തിൽ യുപിഐ ഇടപാടിലൂടെ മാത്രം കച്ചവടക്കാരന്‍റെ അക്കൌണ്ടിലെത്തിയത് 40,11,019 രൂപയാണെന്ന് നോട്ടീസിൽ പറയുന്നു. കച്ചവടക്കാരനോട് നേരിട്ട് ഹാജരാവാനും രേഖകൾ ഹാജരാക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെൻട്രൽ ജിഎസ്‌ടി നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരമാണ് സമൻസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസിന്‍റെ ആധികാരികത നിലവിൽ വ്യക്തമല്ല. ജിഎസ്ടി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി പേർ കമന്‍റുകളുമായി എത്തി. കരിയർ മാറ്റാൻ സമയമായെന്നാണ് ഒരു കമന്‍റ്. 40 ലക്ഷം ഏതൊക്കെയോ തരത്തിൽ കച്ചവടക്കാരന്‍റെ അക്കൌണ്ടിൽ വന്നിട്ടുണ്ടാവാം, അത് മുഴുവൻ പാനിപൂരി വിറ്റതാവണമെന്നില്ല എന്നാണ് മറ്റൊരു കമന്‍റ്. 


സ്പീഡ് ബ്രേക്കർ 'രക്ഷിച്ചു'; ഡോക്ടർ മരണം സ്ഥിരീകരിച്ച 65കാരൻ ആംബുലൻസിൽ കൈവിരലനക്കി, തിരികെ ജീവിതത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios