അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍; അന്വേഷണം തുടങ്ങി ബി.എസ്.എഫ്
ഫിറോസ്പൂര്‍ അതിര്‍ത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തില്‍ ശനിയാഴ്ച നെല്‍പാടത്തു നിന്നും ഡ്രോണ്‍ കണ്ടത്.
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി. പ്രദേശത്തെ ഒരു പാടത്തു നിന്ന് അതിര്‍ത്തി രക്ഷാ സേനയാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു. സംഭവത്തില്‍ ബി.എസ്.എഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫിറോസ്പൂര്‍ അതിര്‍ത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തില്‍ ശനിയാഴ്ച നെല്‍പാടത്തു നിന്നും ഡ്രോണ്‍ കണ്ടത്. ഡിജെഐ മാട്രിസ് 300 ആര്‍ടികെ വിഭാഗത്തില്‍ പെടുന്ന ക്വാഡ്കോപ്റ്റര്‍ ഡ്രോണാണ് കണ്ടെത്തിയത്. നേരത്തെ ഈ മാസം ആദ്യത്തില്‍ അമൃതസറില്‍ നിന്നും മറ്റൊരു പാകിസ്ഥാനി ഡ്രോണും കണ്ടെത്തിയിരുന്നു.
അതേസമയം 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്. കണ്ണൂർ പുതിയതെരു സ്വദേശി ശില്പ മാധവൻ, കണ്ണൂർ എളയാവൂർ സ്വദേശി കാവ്യ നമ്പ്യാർ. മാലപ്പുറം തിരൂർ സ്വദേശി വിശാഖ് നായർ, കൊല്ലം ഉളിയകോവിൽ സ്വദേശി ലക്ഷമി രാജഗോപാൽ, കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി സൂരജ് എം., കണ്ണൂർ പുന്നാട് സ്വദേശി അമൽജിത്ത് തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ലിജു വി. ബി, ആലപ്പുഴ അമ്പലപ്പുഴ സ്വദേശി, ജയചന്ദ്ര മോഹൻ നാരായണൻ ഭാര്യ അനിത കുമാരി ജയചന്ദ്ര മോഹൻ മകൻ വിഷ്ണു മോഹൻ, ഭാര്യ അജ്ഞന ഷേണായി, ആര്യ മോഹൻ 2 വയസ്സ്, കോട്ടയം പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അജിത്ത് ജോർജ്ജ്, കൊല്ലം ഓയൂർ സ്വദേശി ശരത്ത് ചന്ദ്രൻ, ഭാര്യ നീന പ്രസാദ് പാലക്കാട് ചന്ദ്ര നഗർ സ്വദേശി സിദ്ധാർത്ഥ് രഘുനാഥൻ എന്നിവരാണ് സംഘത്തിലുള്ളത്. തിരികെയെത്തിയ സംഘത്തിലെ പതിനാല് പേർ വിദ്യാർത്ഥികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...