ONGC Helicopter Accident : ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കിയുണ്ടായ അപകടം; മരിച്ചവരിൽ ഒരു മലയാളിയും

പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാൻസിസാണ് മരിച്ച നാല് പേരിൽ ഒരാൾ. മറ്റൊരു കരാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്.

ONGC Helicopter Accident one malayalee also died

മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ ഒഎൻജിസിയുടെ (ONGC) ഹെലിപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാൻസിസാണ് മരിച്ച നാല് പേരിൽ ഒരാൾ. മറ്റൊരു കരാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ഒഎൻജിസിയിൽ സീനിയർ മറൈൻ റേഡിയോ ഓഫീസറാണ് ശ്യാം.   

ഒഎൻജിസിയുടെ ഹെലിപ്റ്റർ അറബിക്കടലിൽ വീണ് ഇന്നലെ നാല് പേരാണ് മരിച്ചത്. മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റർ. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഒഎൻജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാർ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റിഗ്ഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. പവൻ ഹാൻസ് കമ്പനിയിൽ ഇന്ന് അടുത്തകാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ഡിജിസിഎ പ്രാഥമിക അന്വേഷണം നടത്തി. അപകടകാരണം വ്യക്തമല്ല.

നാല് പേർ കടലിൽ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios