'സ്ഥിതി​ഗതികൾ ഇങ്ങനെ പോയാൽ എണ്ണ വില ഇനിയും വർധിച്ചേക്കാം'; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും എണ്ണ വിലയും  തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.

Oil prices will go up if tensions continue to in Middle East, says Jaishankar

ബെംഗളൂരു: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിൽ എണ്ണവില ഉയർത്തുമെന്നും ഇന്ത്യയ്ക്ക് അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രശ്നങ്ങൾ സങ്കീർമണായാൽ ഇറക്കുമതിച്ചെലവ്, ഷിപ്പിംഗ് ചെലവ്, ഇൻഷുറൻസ് ചെലവ്, ഊർജം തുടങ്ങിയ മേഖലയിൽ വർധവുണ്ടാകും. ഇത് വീണ്ടും എണ്ണവിലയെ ബാധിക്കുമെന്നും  ബെംഗളൂരുവിൽ മുതിർന്ന എഡിറ്റർമാരുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് 17 ഇന്ത്യക്കാരെ എങ്ങനെ തിരികെ കൊണ്ടുവരാം എന്നതുമാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാന ആശങ്കയും ശ്രദ്ധയും. സ്ഥിതിഗതികളെ കുറിച്ച്, ഇസ്രയേലിന്മേൽ  സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാൽ ഇസ്രായേലിലെ സാഹചര്യം ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും എണ്ണ വിലയും  തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.

ദേശീയ തലത്തിൽ ജനങ്ങൾ കോൺഗ്രസിൻ്റെ ഉറപ്പുകളിൽ വിശ്വസിക്കുന്നില്ല. ബെലഗാവിയിൽ ഒരു ട്രെയിനി ഓഫീസറായാണ് ജോലി ആരംഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ദേവരാജ് ഊർസിന് ദലിത് ഗ്രാമീണർക്ക് വീടുനൽകാൻ  പദ്ധതിയുണ്ടായിരുന്നു, എന്നാൽ അന്ന് നിങ്ങൾക്ക് ഒരു വർഷത്തിൽ അഞ്ച് വീടുകൾ ലഭിക്കും. ഇന്ന്, അതേ സ്ഥലത്ത് നിങ്ങൾക്ക് 5000 വീടുകൾ ലഭിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.  

വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിലും നികുതി വിഭജനത്തിലും കേന്ദ്രം കർണാടകത്തോട് അനീതി കാണിക്കുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ ജയശങ്കർ തള്ളി. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്)യിൽ നിന്ന് സംസ്ഥാനം വരൾച്ച ദുരിതാശ്വാസം നൽകേണ്ടതുണ്ടെന്നും അതിന് കേന്ദ്രസർക്കാരിൻ്റെ വിഹിതം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) കീഴിൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു.

Read More... കോൺഗ്രസ് സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറന്നില്ല? വ്യക്തമാക്കണം; രാഹുൽ ഗാന്ധിയെ വിമർശിച്ച് പിണറായി വിജയൻ

താൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ നിന്ന് മത്സരിക്കുമെന്ന ഊഹാപോഹങ്ങൾക്കും മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് സാധ്യതയുണ്ടെന്നും യുവാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

Latest Videos
Follow Us:
Download App:
  • android
  • ios