ഒ​ഡീ​ഷ​യി​ല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കായി സ്കൂ​ളു​ക​ൾ വീണ്ടും തുറക്കുന്നു

സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. 

Odisha schools to reopen for Classes 10, 12 from July 26

ഭൂവനേശ്വർ: ഒ​ഡീ​ഷ​യി​ല്‍ സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്നു.10,12 ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ക്ലാ​സ് ന​ട​ക്കു​ക. ജൂ​ലൈ 26 മു​ത​ല്‍ സ്കൂ​ളു​ക​ൾ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​ബ്ര​ത സാ​ഹു അ​റി​യി​ച്ചു. അതേ സമയം സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. നേരിട്ടുള്ള ക്ലാസുകളില്‍ പങ്കെടുക്കണം എന്ന് താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പങ്കെടുത്താല്‍ മതി. 

സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 1.30വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. 

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​ത മോ​ശ​മാ​യ​തി​നാ​ല്‍ 40 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് പ്ര​യോ​ജ​ന​പ്പെ​ട്ട​തെ​ന്ന് സാ​ഹു പ​റ​ഞ്ഞു. 60 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് പ്ര​യോ​ജ​നം ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios