ഒഡീഷയില്‍ ടെക്സ്റ്റൈല്‍ ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് മന്ത്രിക്ക് കൊവിഡ്
കൂടുതല്‍ പൊതു പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സർക്കാർ നിര്‍ദേശം നല്‍കി.
ഭുവനേശ്വര്‍: ഒഡീഷയിലെ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെക്സ്റ്റൈല്‍ ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് മന്ത്രി പത്മിനി ഡിയനിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് പിടിപെടുന്നത്.
പനിയും കൊവിഡ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ പ്രവേശിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനക്ക് വിധേയമാകണമെന്നും അവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ പൊതു പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സർക്കാർ നിര്‍ദേശം നല്‍കി. നേരത്തേ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും തൊഴില്‍ മന്ത്രിക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു.