ബൈക്കില്‍ നാല് പേർ; പാഞ്ഞ് വന്ന കാറിടിച്ച് സഹോദരങ്ങളായ മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ

നാല് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ബൈക്കില്‍ ഇടിച്ച വാഹനം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പൊലീസ്.

noida speeding car hit bike three people from a family died

ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.
സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു സിംഗ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.  

ഗ്രേറ്റര്‍ നോയിഡയിലെ തിരക്കേറിയ പാരി ചൗക്കിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാലു പേരും. അമിതവേഗതയില്‍ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിച്ചിട്ടു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ നാലുപേരുടെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

'നാല് പേരും ഹെല്‍മറ്റ ധരിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ പിതാവ് ശിവ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. ബൈക്കില്‍ ഇടിച്ച വാഹനം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.' സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

കേരളത്തിന് പുറത്ത് നഷ്ടമായത് നൂറിലധികം സ്ക്രീനുകള്‍; പിവിആര്‍ തര്‍ക്കത്തില്‍ കോടികളുടെ കളക്ഷന്‍ നഷ്ടം 
 

Latest Videos
Follow Us:
Download App:
  • android
  • ios