രാഹുലും പ്രിയങ്കയുമല്ല, നെഹ്റു കുടുംബത്തിന്റെ പ്രിയപ്പെട്ട അമേഠിയിൽ റോബർട്ട് വാദ്ര സ്ഥാനാര്‍ത്ഥിയായേക്കും

അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര  വാര്‍ത്താ ഏജൻസിയോടും പ്രതികരിച്ചു. 

no rahul gandhi priyanka gandhi, Robert Vadra says Amethi expects him to contest in amethi

ദില്ലി : അമേഠിയിൽ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനിൽക്കെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന. മത്സരിക്കാൻ  റോബർട്ട് വാദ്ര താൽപര്യമറിയിച്ചതായാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര  വാര്‍ത്താ ഏജൻസിയോടും പ്രതികരിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ  മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. അമേഠിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 

കേരളത്തിൽ വ്യാപക പരിശോധന: സ്വർണം, പണം, മദ്യമടക്കം 33 കോടിയുടെ വസ്തുക്കൾ പിടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

 

 

Latest Videos
Follow Us:
Download App:
  • android
  • ios