നിസർഗ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘത്തെ വിന്യസിക്കും
നിസർഗ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിൽ വിശദീകരിച്ച ശേഷം, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രഥാൻ
മുംബൈ: നിസർഗ ചുഴലിക്കാറ്റ് നൂറ് കിലോമീറ്റർ വേഗതയിൽ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വീശിയടിക്കുമെന്ന് വിവരം. ഇതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ ധ്രുതഗതിയിലാക്കി. ഈ രണ്ട് സംസ്ഥാനങ്ങളിലും തീരപ്രദേശത്ത് കഴിയുന്നവരെ ഉടൻ തന്നെ ഒഴിപ്പിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സേനാ തലവൻ എസ് എൻ പ്രഥാൻ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രണ്ട് സംസ്ഥാനങ്ങളിലുമായി നിയോഗിച്ചു. നിസർഗ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിൽ വിശദീകരിച്ച ശേഷം, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രഥാൻ.
അറബിക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം തീവ്രവിഭാഗത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. നാളെ വൈകുന്നേരത്തോടെ നിസര്‍ഗ ചുഴലിക്കാറ്റായി ഇത് മാറുമെന്നും ബുധനാഴ്‍ച കര തൊടുമെന്നുമാണ് കരുതുന്നത്. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും നിസര്‍ഗ കര തൊടുക.