comscore

Malayalam News Highlights: ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ, ആവേശം, അഭിമാനം, രാജ്യം ആഘോഷത്തിൽ

news in malayalam live updates chandrayaan 3 chess world cup kgn

ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

10:40 PM IST

ലാൻഡറിന്റെ വാതിൽ തുറന്നു; റോവ‍ര്‍ പുറത്തേക്ക്

ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു.

6:31 PM IST

ശില്‍പ്പികളെ അനുമോദിച്ച് ഐഎസ്ആർഒ ചെയര്‍മാൻ

ചന്ദ്രയാൻ മൂന്നിനായി പ്രവര്‍ത്തിച്ച ശില്‍പ്പികളെ അനുമോദിച്ച് ഐഎസ്ആർഒ ചെയര്‍മാൻ.

6:15 PM IST

വിജയം പ്രഖ്യാപിച്ച് ഐഎസ്ആർഒ

ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

6:14 PM IST

രാജ്യമാകെ ചന്ദ്രോത്സവം

ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യമാകെ ആഘോഷത്തിമിര്‍പ്പിൽ.

6:13 PM IST

ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യം

ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയതോടെ വൻ നേട്ടം പേരിലെഴുതി ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായാണ് ഇന്ത്യ മാറിയത്.

6:12 PM IST

ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യം

ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.

6:08 PM IST

ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി

ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചതിന്‍റെ ആവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

6:04 PM IST

അമ്പിളി മാമൻ കൈക്കുമ്പിളില്‍!

ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ലാൻഡ് ചെയ്തിരിക്കുന്നത്

6:03 PM IST

ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ

അഭിമാനം... ആവേശം... ആഹ്ളാദം... ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ

6:02 PM IST

കണ്‍ട്രോള്‍ റൂമിലും ആഘോഷം തുടങ്ങി

ചന്ദ്രയാൻ മൂന്ന് ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തിൽ എത്തിനില്‍ക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ശാസ്ത്രജ്ഞര്‍ ആഘോഷം തുടങ്ങി.

6:01 PM IST

മീഡിയ സെന്‍ററില്‍ ആഘോഷം

ചന്ദ്രയാൻ മൂന്ന് ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ മീഡിയ സെന്‍ററില്‍ ആഘോഷം.

6:00 PM IST

ചന്ദ്രനെ തൊടാൻ ഒരുങ്ങി ലാൻഡർ

ചന്ദ്രൻ വെറും 500 മീറ്റര്‍ അകലെ. ചന്ദ്രനെ തൊടാൻ ഒരുങ്ങി ലാൻഡർ

5:59 PM IST

ലാൻഡിംഗിന് റെഡിയായ ഘട്ടം

ചന്ദ്രയാൻ മൂന്നിന്‍റെ ഇതുവരെയുള്ള ലാൻഡിംഗ് പ്രക്രിയ വിജയം. ലാൻഡിംഗിന് റെഡിയായ ഘട്ടത്തിലെത്തി.

5:56 PM IST

ആള്‍ട്ടിറ്റ്യൂഡ് ഹോള്‍ഡ് ഫേസ് പൂര്‍ത്തിയായി

ചന്ദ്രയാൻ മൂന്നിന്‍റെ ആള്‍ട്ടിറ്റ്യൂഡ് ഹോള്‍ഡ് ഫേസ് വിജയകരമായി പൂര്‍ത്തിയായി

5:55 PM IST

അതി നിര്‍ണായക നിമിഷങ്ങള്‍

എല്ലാ കണ്ണുകളും ചന്ദ്രനിലേക്ക്, അതി നിര്‍ണായകമാണ് നിമിഷങ്ങള്‍

5:53 PM IST

ഇനി മിനിറ്റുകള്‍ മാത്രം!

എല്ലാം കൃത്യമായാല്‍ ചന്ദ്രയാൻ മൂന്ന് 6.04ന് ചന്ദ്രോപരിതലം തൊടും.

5:47 PM IST

എല്ലാം വിചാരിച്ച രീതിയിൽ മുന്നോട്ട് പോകുന്നു

ചന്ദ്രയാൻ മൂന്നിന്‍റെ സോഫ്റ്റ്‌ ലാൻഡിംഗ് പ്രക്രിയ  വിചാരിച്ച രീതിയിൽ മുന്നോട്ട് പോകുന്നു. കൺട്രോൾ റൂമിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്.

5:46 PM IST

സോഫ്റ്റ്‌ ലാൻഡിംഗ് പ്രക്രിയ തുടങ്ങി

ചന്ദ്രയാൻ മൂന്നിന്‍റെ സോഫ്റ്റ്‌ ലാൻഡിംഗ് പ്രക്രിയ തുടങ്ങി. റഫ് ബ്രേക്കിങ് പ്രക്രിയ നടക്കുകയാണ്.

5:34 PM IST

ചന്ദ്രയാനിലെ വിവിധ ക്യാമറകളിൽ നിന്ന് ചിത്രങ്ങൾ ലഭിച്ചു തുടങ്ങി

ചന്ദ്രയാനിലെ വിവിധ ക്യാമറകളിൽ നിന്ന് ചിത്രങ്ങൾ ലഭിച്ചു തുടങ്ങി. ലാൻഡിംഗിന് അനുയോജ്യമായ കാലാവസ്ഥ ആണോ, ഇപ്പോഴത്തെ ലാൻഡിംഗ് സൈറ്റ് അടക്കമുള്ളവയുടെ ചിത്രങ്ങള്‍ എത്തിക്കഴിഞ്ഞു.

5:17 PM IST

ഇന്ത്യക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജൻസികള്‍

ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ ചന്ദ്രയാൻ ദൗത്യത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു. 

5:05 PM IST

ചന്ദ്രയാൻ ദൗത്യത്തിന് ബ്രിക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന് ബ്രിക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും. ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും ബ്രസീൽ പ്രസിഡൻറുമാണ് ഇക്കാര്യം മോദിയോട് പരാമർശിച്ചത്.

4:33 PM IST

ഐഎസ്ആർഒ ആത്മവിശ്വാസത്തിൽ

ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

4:32 PM IST

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇന്ത്യൻ ദൗത്യം

ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. 

4:31 PM IST

140 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍

ചന്ദ്രയാൻ 3 ലാൻഡിം​ഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. 

4:29 PM IST

ഇനി മണിക്കൂറുകൾ മാത്രം!

ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാൻ 3; വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങും.

10:41 PM IST:

ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു.

6:31 PM IST:

ചന്ദ്രയാൻ മൂന്നിനായി പ്രവര്‍ത്തിച്ച ശില്‍പ്പികളെ അനുമോദിച്ച് ഐഎസ്ആർഒ ചെയര്‍മാൻ.

6:15 PM IST:

ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

6:14 PM IST:

ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യമാകെ ആഘോഷത്തിമിര്‍പ്പിൽ.

6:13 PM IST:

ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയതോടെ വൻ നേട്ടം പേരിലെഴുതി ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായാണ് ഇന്ത്യ മാറിയത്.

6:12 PM IST:

ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.

6:08 PM IST:

ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചതിന്‍റെ ആവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

6:04 PM IST:

ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ലാൻഡ് ചെയ്തിരിക്കുന്നത്

6:03 PM IST:

അഭിമാനം... ആവേശം... ആഹ്ളാദം... ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ

6:02 PM IST:

ചന്ദ്രയാൻ മൂന്ന് ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തിൽ എത്തിനില്‍ക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ശാസ്ത്രജ്ഞര്‍ ആഘോഷം തുടങ്ങി.

6:01 PM IST:

ചന്ദ്രയാൻ മൂന്ന് ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ മീഡിയ സെന്‍ററില്‍ ആഘോഷം.

6:00 PM IST:

ചന്ദ്രൻ വെറും 500 മീറ്റര്‍ അകലെ. ചന്ദ്രനെ തൊടാൻ ഒരുങ്ങി ലാൻഡർ

5:59 PM IST:

ചന്ദ്രയാൻ മൂന്നിന്‍റെ ഇതുവരെയുള്ള ലാൻഡിംഗ് പ്രക്രിയ വിജയം. ലാൻഡിംഗിന് റെഡിയായ ഘട്ടത്തിലെത്തി.

5:56 PM IST:

ചന്ദ്രയാൻ മൂന്നിന്‍റെ ആള്‍ട്ടിറ്റ്യൂഡ് ഹോള്‍ഡ് ഫേസ് വിജയകരമായി പൂര്‍ത്തിയായി

5:55 PM IST:

എല്ലാ കണ്ണുകളും ചന്ദ്രനിലേക്ക്, അതി നിര്‍ണായകമാണ് നിമിഷങ്ങള്‍

5:54 PM IST:

എല്ലാം കൃത്യമായാല്‍ ചന്ദ്രയാൻ മൂന്ന് 6.04ന് ചന്ദ്രോപരിതലം തൊടും.

5:47 PM IST:

ചന്ദ്രയാൻ മൂന്നിന്‍റെ സോഫ്റ്റ്‌ ലാൻഡിംഗ് പ്രക്രിയ  വിചാരിച്ച രീതിയിൽ മുന്നോട്ട് പോകുന്നു. കൺട്രോൾ റൂമിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്.

5:46 PM IST:

ചന്ദ്രയാൻ മൂന്നിന്‍റെ സോഫ്റ്റ്‌ ലാൻഡിംഗ് പ്രക്രിയ തുടങ്ങി. റഫ് ബ്രേക്കിങ് പ്രക്രിയ നടക്കുകയാണ്.

5:35 PM IST:

ചന്ദ്രയാനിലെ വിവിധ ക്യാമറകളിൽ നിന്ന് ചിത്രങ്ങൾ ലഭിച്ചു തുടങ്ങി. ലാൻഡിംഗിന് അനുയോജ്യമായ കാലാവസ്ഥ ആണോ, ഇപ്പോഴത്തെ ലാൻഡിംഗ് സൈറ്റ് അടക്കമുള്ളവയുടെ ചിത്രങ്ങള്‍ എത്തിക്കഴിഞ്ഞു.

5:17 PM IST:

ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ ചന്ദ്രയാൻ ദൗത്യത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു. 

5:05 PM IST:

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന് ബ്രിക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും. ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും ബ്രസീൽ പ്രസിഡൻറുമാണ് ഇക്കാര്യം മോദിയോട് പരാമർശിച്ചത്.

4:33 PM IST:

ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

4:32 PM IST:

ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. 

4:32 PM IST:

ചന്ദ്രയാൻ 3 ലാൻഡിം​ഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. 

4:29 PM IST: